
കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി മാനേജ്മെന്റ് നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം മാനേജർ എസ്.അജൈന്ദ്ര കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, പ്രിൻസിപ്പൽ ജി.അനിൽകുമാർ, ഹെഡ്മിസ്ട്രസ് ഒ.ബി. കവിത, സ്റ്റാഫ് സെക്രട്ടറി ബി.പി അജൻ, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി വി.സുധാകരൻ പിള്ള, ജി.ശശിഭൂഷൻ നായർ, ബി. ബൈജു കുമാർ, സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ എസ്.ശീതൾ എന്നിവർ പങ്കെടുത്തു.