തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീഎക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകും. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാനപരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോമിൽ 20ന് മുൻപ് അപേക്ഷ നൽകണം. പട്ടികജാതി/പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപ്പൻഡ് ലഭിക്കും.