kari

തിരുവനന്തപുരം: കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും വേണ്ടിയുള്ള സഹായങ്ങൾ അവസാനത്തെയാളിൽപ്പോലും എത്തിക്കാനാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര വിഭാവനം ചെയ്തിരിക്കുന്നതെന്നും അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും കേന്ദ്രസഹമന്ത്രി ശോഭ കരിന്തലജെ.

ഇന്ത്യൻ ഓവർസീസ് ബാങ്ക് പവർഹൗസ് റോഡ് ശാഖ പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 5 ഗുണഭോക്താക്കൾക്ക് പുതിയ പാചകവാതക കണക്ഷനുകൾ മന്ത്രി വിതരണം ചെയ്തു. സങ്കൽപ്പ് പ്രതിജ്ഞയും എടുത്തു. വിവിധ പദ്ധതികളുടെ ലോൺ അനുമതിപത്രവും ഗുണഭോക്താക്കൾക്ക് കൈമാറി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആൻഡ് സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, ഇന്ത്യൻ ഓവർസീസ് ബാങ്ക് തിരുവനന്തപുരം അസിസ്റ്റന്റ് ജനറൽ മാനേജർ രാജീവ് കുമാർ, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജർ ജയമോഹൻ, ഐ.ഒ.ബി റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുജ. ബി തുടങ്ങിയവർ പങ്കെടുത്തു.