1

തിരുവനന്തപുരം:മാലിന്യമുക്ത സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പൂന്തോട്ടമൊരുക്കി ചെമ്പഴന്തി എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്.കേരള സർവകലാശാല,നഗരസഭ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ ചെമ്പഴന്തിക്കടുത്ത് അയ്യങ്കാളി നഗറിലാണ് പൂന്തോട്ടമൊരുക്കിയത്.അയ്യങ്കാളി നഗറിലെ മാലിന്യങ്ങൾ നീക്കം ചെയ്തതിന് ശേഷമാണ് പൂന്തോട്ട നിർമ്മാണത്തിന് തുടക്കമിട്ടത് പ്രദേശത്ത് രാത്രികാലങ്ങളിൽ പതിവായി മാലിന്യങ്ങൾ തള്ളുന്ന പ്രവണതയ്ക്കെതിരെയുള്ള അവബോധ പരിപാടി കൂടിയായിരുന്നു പൂന്തോട്ട നിർമ്മാണം.കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ദത്തെടുത്ത ഗ്രാമം കൂടിയാണ് അയ്യങ്കാളി നഗർ.

കോളേജ് പ്രിൻസിപ്പൽ ഡോ. എ.എസ്. രാഖി, പി.ടി.എ സെക്രട്ടറി അനൂപ് അർജുനൻ ബാഹുലേയൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രീതാരാജ്,ടി. അഭിലാഷ്,വോളന്റിയർമാർ ആർ.രാകേഷ്, എസ്.എം. സൻജയ്, എസ്. സനുരാഗ്, എ.ബി. ഗോപിക, ജെ.എസ്. നന്ദന തുടങ്ങിയവർ നേതൃത്വം നൽകി.