കിളിമാനൂർ:കിളിമാനൂർ ഉപജില്ലാ കിഡ്സ് സ്കൂൾ കായിക മേള രാജാരവിവർമ്മ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടക്കും.ഉദ്ഘാടന സമ്മേളനം രാവിലെ 8 ന് കിളിമാനൂർ സബ് ഇൻസ്പെക്ടർ വിജിത്.കെ.നായർ നിർവഹിക്കും.വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിക്കും.കെ.എൻ.ഷിബു സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ,ബ്ലോക്ക് അംഗം സജികുമാർ,കൊട്ടറ മോഹൻ കുമാർ എന്നിവർ പങ്കെടുക്കും.സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ എൽ.ഹരിഷ് ശങ്കർ സമ്മാന ദാനം നിർവഹിക്കും.എ.വി.അനിൽകുമാർ നന്ദി പറയും.