വർക്കല : കുരയ്ക്കണ്ണി കണ്ണങ്കര വലിയ വീട്ടിൽ ഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം 15ന് ആരംഭിക്കും. 15ന് വൈകിട്ട് 5.15ന് പ്രൊഫ.ഹരീഷ് ചന്ദ്രശേഖരന്റെ പ്രഭാഷണം,രാത്രി 8 ന് കഥകളി,16 ന് വൈകിട്ട് 5.15 ന് പള്ളിക്കൽ ശ്രീഹരിയുടെ പ്രഭാഷണം,രാത്രി 8 ന് ഭക്തി ഗാനമേള, 17ന് രാവിലെ 5.30 സമൂഹ ഗണപതി ഹോമം തുടർന്ന് സമൂഹ മൃത്യുജയ ഹോമം,ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകിട്ട് 5.30 ന് ഹൈന്ദവ പ്രബോധന സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും വിദ്യാസാഗർ ഗുരുമൂർത്തി ഉദ്ഘാടനം ചെയ്യും. രാത്രി 8.30 ന് വിൽകലാമേള . 18 ന് രാവിലെ 8 മുതൽ നിറപറ സമർപ്പണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് തിരുവാതിരക്കളി, രാത്രി 8 ന് മേജർ സെറ്റ് കഥകളി,19 ന് രാവിലെ 5.30 ന് ഗണപതി ഹോമം, ഉരുൾ, തുലാഭാരം, ഓട്ടൻ തുള്ളൽ, 3 മണിയ്ക്ക് ഗജപൂജയും ആനയൂട്ടും തുടർന്ന് എഴുന്നെള്ളത്ത് ഘോഷയാത്ര. വൈകിട്ട് 6 ന് ബാലികമാരുടെ താലപൊലി, 7.15 ന് പൂ മൂടൽ, രാത്രി 8 ന് ചമയവിളക്ക്,കുത്തിയോട്ടം 9.30 ന്യത്ത നാടകം.