
വെള്ളറട: അപകടത്തിൽപെട്ട് മരണമടഞ്ഞ ടിപ്പർ ലോറി ഡ്രൈവർ ഷിബുവിന്റെ കുടുംബത്തെ സഹായിക്കാനായി ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളി യൂണിയൻ സമാഹരിച്ച ഫണ്ട് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ. എസ് സുനിൽ കുമാർ പനച്ചമൂട്ടിൽ ചേർന്ന യോഗത്തിൽ വച്ച് ഷിബുവിന്റെ കുടുംബത്തിന് കൈമാറി. പനച്ചമൂട് ഉദയൻ, എസ് നീലകണ്ഠൻ, ഇ. ഷൈജു, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.