തിരുവനന്തപുരം: സർക്കാർ നയങ്ങൾ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന ത്രിദിന സെക്രട്ടേറിയറ്റ് സമരം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന രണ്ടാം സമരദിനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ.എം.പി ഉദ്ഘാടനം ചെയ്തു.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.പി.എ.മജീദ് , എൻ.എ നെല്ലിക്കുന്ന്,നജീബ് കാന്തപുരം ,ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുൾ മജീദ്, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൾഹമീദ്, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹ്മദ്കുട്ടി ഉണ്ണിക്കുളം,സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ്,എം.എ.കരീം, എം.എം.ഹമീദ്, ജി.മാഹിൻ അബൂബക്കർ, മുത്തലിബ് പാറക്കെട്ട് ,നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി.അബ്ദുൾ നാസർ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കർ ,കെ.മമ്മദുണ്ണി, നാസർ കാവനൂർ, എൻ.സുബൈർ,മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ, മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ,പി.എ.ഷാഹുൽ ഹമീദ് ,എം.കെ.സി കുട്ട്യാലി, ഇ.കെ.കുഞ്ഞാലി,ഒ.സി.ഹനീഫ,സിദ്ധീഖ് ആട്ടീരി,കെ.പി.നൗഷാദ്,ടി.പി മുഹമ്മദ് അനീസ്,ആസിഫ് ഒളവണ്ണ, അലി മഞ്ചാൻ,ടി.എം.സി.അബൂബക്കർ, മേലാടയിൽ ബാപ്പുട്ടി ,എസ്.ടി.യു നേതാക്കളായ ആതവനാട് മുഹമ്മദ് കുട്ടി,വി.എ.കെ.തങ്ങൾ, ഷരീഫ് കൊടവഞ്ചി, അഷ്റഫ് എടനീർ,മംഗലപുരം ഷാജി,എ.സക്കീർ ഹുസൈൻ ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.