ആറ്റിങ്ങൽ:പ്ലസ്‌വൺ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷാകേരളം നടത്തി വരുന്ന ത്രിദിന ക്യാമ്പായ ഐഡിയ 23യുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി നിർവഹിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ അദ്ധ്യക്ഷ വഹിച്ചു. ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എസ്.ജവാദ് മുഖ്യപ്രഭാഷണം നടത്തി.ആറ്റിങ്ങൽ എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി,വാർഡ് മെമ്പർ ദീപ രാജേഷ് എന്നിവർ സംസാരിച്ചു. ബി.പി.സി വിനു സ്വാഗതവും ബി.ആർ.സി ട്രെയിനർ ബിനു വി.നാഥ് നന്ദിയും പറഞ്ഞു.ആറ്റിങ്ങൽ സബ് ജില്ലയിലെ ഒമ്പത് ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും ഒരു വി.എച്ച്.എസ്.ഇയിൽ നിന്നുമായി 44 വിദ്യാർത്ഥികൾ പങ്കെടുത്തു.