adoorprakash-mp

വർക്കല: മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂളിന്റെ 31-ാമത് വാർഷികവും അവാർഡ് വിതരണവും അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ലഹരിക്കടിമകളാകുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചു വരുന്നതായും ഇത്തരം സാമൂഹിക തിന്മയും വിദ്യാർത്ഥികൾ ഒരുമിച്ചെതിർക്കണമെന്നും അടൂർപ്രകാശ് എം.പി പറഞ്ഞു. സ്കൂൾ ഡയറക്ടർ അഡ്വ.അസിംഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ആർ.ബിന്ദു, ഷമീർമുഹമ്മദ്, ഷീലജയകുമാർ, അമ്പിളി ബി. രാജ്, വർഷ എന്നിവർ സംസാരിച്ചു. സംസ്ഥാന കായികോത്സവ കലോത്സവ വിജയികൾക്കും പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കൾക്കും അവാർഡുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.രവീന്ദ്രൻനായർ സ്വാഗതവും സ്കൂൾ ഹെഡ് ബോയ് സിയാദ് നന്ദിയും പറഞ്ഞു.