മണക്കാട് : കൊഞ്ചിറവിള കുന്നുവിളാകത്ത് വീട്ടിൽ പരേതനായ പി. സദാശിവന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ സത്യഭാമ (77) നിര്യാതയായി. മക്കൾ: ഗോപകുമാർ (കോൺട്രാക്ടർ), കനകലത, വാസന്തി (ഗവ. എച്ച്.എസ്. വാഴമുട്ടം), അനിൽകുമാർ (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്), അജയ
കുമാർ. മരുമക്കൾ: ഷീബ (പൊലീസ് ഡിപ്പാർട്ട്മെന്റ്), ശിവൻകുട്ടി (ഖത്തർ), രാജീവ് (ഗവ. ആയൂർവേദ ഹോസ്‌പിറ്റൽ, വെങ്ങാനൂർ), സിന്ധു, സിബി (ഫാർമസിസ്റ്റ്). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.
ശ്രീധരൻ നായർ
വട്ടിയൂർക്കാവ് : വിലയനിക്കോണം സൗപർണികയിൽ പരേതയായ വത്സലകുമാരിയുടെ ഭർത്താവ് ജി. ശ്രീധരൻ നായർ (83) നിര്യാതനായി. മക്കൾ: അജികുമാർ (ദേവസ്വം ബോർഡ്), ഷാജികുമാർ, ബിനുകുമാർ (എക്സ് കൗൺസിലർ, വട്ടിയൂർക്കാവ്). മരുമക്കൾ: മിനി, സുജിതകുമാരി, സരിതകുമാരി (പേരൂർക്കട സർവീസ് സഹകരണ ബാങ്ക്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.