rahul

തിരുവനന്തപുരം:റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യാപേക്ഷ ജനുവരി 17ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് അതി നാടകീയമായി രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് വീടുകയറി അറസ്റ്റ് ചെയ്തത്.രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ നിരവധി നേതാക്കൾ രാഹുലിനെ ജയിലിൽ സന്ദർശിച്ചു.

രാഹുൽ മാങ്കൂട്ടത്തിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങളിലെന്ന് പൂജപ്പുര ജില്ലാ ജയിൽ അധികൃതർ പറഞ്ഞു.ജയിലിൽ മറ്റ് തടവുകാർക്കൊപ്പമാണ് രാഹുലിനെ പാർപ്പിച്ചിരിക്കുന്നത്.ആരോഗ്യ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടിയ സ്ഥിതിക്ക് ദിവസേന രണ്ട് നേരമെങ്കിൽ ഡോക്ടമാരുടെ സംഘം പരിശോധിക്കുന്നുണ്ട്.

കേസിൽ പ്രതി ചേർത്ത മറ്റുള്ളവരുടെ അറസ്റ്രിന്റെ കാര്യത്തിൽ തീരുമാനമായില്ല.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി.ഷാഫി പറമ്പിൽ,​എം.വിൻസെന്റ് എന്നീ എം. .എൽ.എമാർക്കെതിരെയും കേസെടുത്തിരുന്നു.