
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ./ ബി.എസ്സി /ബി.കോം. ഫെബ്രുവരി 2024 പരീക്ഷ (റഗുലർ - 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 -2020 അഡ്മിഷൻ, മേഴ്സി ചാൻസ് - 2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷനുള്ള തീയതി പിഴകൂടാതെ
16 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ ജനുവരി 20 വരെയും നീട്ടി.
പ്രാക്ടിക്കൽ/വൈവ-വോസി
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (MLISc) (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2020 അഡ്മിഷൻ) ഒക്ടോബർ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിലെ കമ്പ്യൂട്ടർ ലാബിൽ നടത്തും.
മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019- 2020 അഡ്മിഷൻ) ഒക്ടോബർ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ, മേജർ പ്രോജക്ട് & വൈവ-വോസി പരീക്ഷകൾ 16 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ നടത്തും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്സി കൗൺസലിംഗ് സൈക്കോളജി (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 19 വരെ അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും അപേക്ഷിക്കണം. റഗുലർ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ.
എം.ജി യൂണി പരീക്ഷാ കേന്ദ്രം
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം.എസ് സി, എം.കോം(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എ കോർപ്പറേറ്റ് ഇക്കണോമിക്സ് മോഡൽ 3 (2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 17ന് പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിൽ നടക്കും.
കണ്ണൂർ സർവകലാശാല തീയതി പുതുക്കി നിശ്ചയിച്ചു
നാലാം സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിംഗ് (സപ്ലിമെന്ററി, മേഴ്സി ചാൻസ്) 15ന് നടത്താൻ നിശ്ചയിച്ച പ്രായോഗിക പരീക്ഷകൾ ജനുവരി 18ലേക്ക് പുനഃക്രമീകരിച്ചു.
പുതുക്കിയ ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജനുവരി 17 മുതൽ 19 വരെ പിഴയില്ലാതെയും 20 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾക്ക് 23 മുതൽ 25 വരെ പിഴയില്ലാതെയും 29 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
അപേക്ഷാതീയതി നീട്ടി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കുള്ള മോഡ് II വിഭാഗത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 25 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.kshec.kerala.gov.in.
ഓൾ ഇന്ത്യ ഹയർ എജ്യുക്കേഷൻ സർവേ
തിരുവനന്തപുരം: 2022-23 വർഷത്തെ ഓൾ ഇന്ത്യ ഹയർ എജ്യുക്കേഷൻ സർവേ ആരംഭിച്ചു. വിദ്യാർത്ഥിപ്രവേശനം, പരീക്ഷാഫലം, അദ്ധ്യാപക-അനദ്ധ്യാപക വിവരങ്ങൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ തുടങ്ങിയ വിവരങ്ങളും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ എ.ഐ.എസ്.എച്ച്.ഇ പോർട്ടലിൽ അപ്ലോഡ് ചെയ്യണം(www.aishe.gov.in).