kodukkunnil-suresh

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളം കർഷകവിരുദ്ധ

സംസ്ഥാനമായി മാറിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു. ആത്മഹത്യ ചെയ്ത ആലപ്പുഴ തകഴി സ്വദേശിയായ നെൽക്കർഷകൻ പ്രസാദിനെ സംസ്ഥാന സർക്കാർ മരണശേഷവും ദ്രോഹിക്കുകയാണ്. കർഷവിരുദ്ധരായ ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികൾ കൊണ്ട് കേരളത്തിലെ കർഷകർക്ക് മരണത്തിൽപ്പോലും മോചനമില്ല എന്ന സ്ഥിതിയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.