v-muraleedharan

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിൽ ഫെഡറൽ ബാങ്ക് കവലയൂർ ശാഖ സംഘടിപ്പിച്ച വികസിത്‌ ഭാരത് സങ്കല്പ് യാത്ര കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ആറ്റിങ്ങൽ റീജിയണൽ ഹെഡ് രശ്മി ഓമനക്കുട്ടൻ, കൃഷി വിജ്ഞാനകേന്ദ്രം ഓഫീസർ ജി. ചിത്ര, പോസ്റ്റർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബുനൈസ് എന്നിവർ സംസാരിച്ചു. വിവിധ പദ്ധതികളുടെ വിശദീകരണവും നടന്നു. ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റും ആറ്റിങ്ങൽ കൗൺസിലറുമായ എസ്. സന്തോഷ്, സംസ്ഥാന കൗൺസിൽ അംഗം മലയൻകീഴ് രാധാകൃഷ്ണൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് എന്നിവർ പങ്കെടുത്തു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പാചക വാതക കണക്ഷനുകൾ എന്നിവ വിതരണം ചെയ്തു. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ഹിന്ദ് ലാബ്, കൃഷി വിജ്ഞാൻ കേന്ദ്ര, ഗ്യാസ് ഏജൻസി എന്നിവരുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.