പൂവാർ: കഴക്കൂട്ടം - കാരോടു് ബൈപ്പാസ്, കാഞ്ഞിരംകുളം- ബാലരാമപുരം റോഡിനെ കുറുകെ കടന്നുപോകുന്ന കൈവൻ വിളയിൽ സിഗ്നൽ ജംഗ്ഷൻ പണിയണമെന്ന് കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ ചെയർമാൻ വി.സുധാകരൻ ആവശ്യപ്പെട്ടു. ബൈപ്പാസ് പണി നടന്ന കാലത്ത് ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ സമരം നടത്തിയിരുന്നു. തിരുപുറം ഗ്രാമ പഞ്ചായത്തിലെ പുറുത്തിവിളയിലും സിഗ്നൽ ജംഗ്ഷൻ വേണമെന്ന ആവശ്യവുമായി നാട്ടുകാർ റിലേ സത്യാഗ്രഹം നടത്തിയിരുന്നു. സിഗ്നൽ ജംഗ്ഷൻ അനുവദിപ്പിക്കുമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പിന്മേൽ അവിടെയും സമരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ ബൈപ്പാസ് തുറന്നുകൊടുത്ത് ഒരു വർഷമായിട്ടും സിഗ്നൽ ജംഗ്ഷൻ പണിയാത്തതിൽ പ്രതിഷേധം ഉയരുന്നു. ഈ സാഹചര്യത്തിൽ കൈവൻ വിളയിലും പുറുത്തി വിളയിലും സിഗ്നൽ ജംഗ്ഷനുകൾ നിർമ്മിക്കണമെന്ന് കഴക്കൂട്ടം - കാരോടു് ബൈപ്പാസ് ആക്ഷൻ കൗൺസിൽ ചെയർമാൻ വി. സുധാകരൻ ആവശ്യപ്പെട്ടു.