തിരുവനന്തപുരം: ചാല വൃന്ദാവൻ ഗാർഡൻ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലുള്ള തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് നഗരസഭ അധികൃതർ തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ചത്.
അസോസിയേഷൻ നിവാസികൾക്ക് വാഹനവുമായി പുറത്തിറങ്ങാൻ കഴിയാത്തവണ്ണം റോഡിന് ഇരുവശവുമായി തെരുവു കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് അസോസിയേഷൻ പൊലീസിനെയും നഗരസഭയെയും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ആദ്യം ഹൈക്കോടതി നിർദ്ദേശം അനുസരിക്കാൻ വിസമ്മതിച്ച നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അസോസിയേഷൻ നീങ്ങിയപ്പോഴായിരുന്നു നഗരസഭയുടെ ദ്രുദഗതിയിലുള്ള ഒഴിപ്പിക്കൽ. നഗരസഭയ്ക്ക് വേണ്ടി സുമൻചക്രവർത്തിയും അസോസിയേഷനുവേണ്ടി കിഷോർ കടകംപള്ളിയും കോടതിയിൽ ഹാജരായി.