കല്ലമ്പലം: കിളിമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള മടവൂർ, പള്ളിക്കൽ, നാവായിക്കുളം, കരവാരം ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ /ഹെൽപ്പർ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 16 മുതൽ 27ന് വൈകിട്ട് 5 വരെ നേരിട്ട് ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും കിളിമാനൂർ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 9188959636