വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വാമനപുരം, കല്ലറ, പാലോട്, കന്യാകുളങ്ങര ആശുപത്രികളിൽ രാത്രികാല സേവനത്തിനായി കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 20ന് മുൻപായി അപേക്ഷയും ബന്ധപ്പെട്ട രേഖകളും നേരിട്ടോ തപാൽ മാർഗമോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ, മെഡിക്കൽ ഓഫീസർ മുഖാന്തിരമോ അപേക്ഷിക്കാവുന്നതാണ്.