കോവളം: പനത്തുറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 17 മുതൽ 28 വരെ നടക്കും . ഒന്നാം ഉത്സവ ദിവസമായ ബുധനാഴ്ച 7.45 ന് തൃക്കൊടിയേറ്റ് , 8.30 ന് നാരായണീയ പാരായണം, 7 ന് കരാക്കെ ഗാനമേള. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ പതിവ് പൂജകൾ. 22 ന് രാവിലെ 10 ന് സമൂഹപൊങ്കാല. 2.15 ന് പൊങ്കാല നിവേദ്യം, രാത്രി 8 ന് ഗാനമേള.24 വരെ പതിവ് പൂജകൾ . 25 ന് വൈകിട്ട് 6.55 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും.യോഗത്തിൻ ധീവരസഭ കരയോഗം പ്രസിഡന്റ് പ്രശാന്തൻ അദ്ധ്യക്ഷനായിരിക്കും. 26 ന് പതിവ് പൂജകൾ. 27 ന് രാവിലെ 10 ന് കളമെഴുത്തും സർപ്പപ്പാട്ടും രാത്രി 7.30 ന് ആനപ്പുറത്ത് എഴുന്നള്ളത്ത്, രാത്രി 11 ന് പള്ളിവേട്ട. 28 ന് രാവിലെ 4.30 ന് ആറാട്ട് , 6.45 ന് തൃക്കൊടിയിറക്ക് . 9.30 ന് പാൽക്കാവടി, വേൽക്കാവടി ഘോഷയാത്ര, 11.30 ന് പാൽക്കാവടി അഭിഷേകം രാത്രി 8 ന് അഗ്നിക്കാവടി . ഉത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് 12 ന് സമൂഹസദ്യയും രാത്രി 7 മുതൽ കലാപരിപാടികളും ഉണ്ടാകും