1

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അമൂല്യമായ സംഭാവന നൽകിയ വ്യക്തിയാണ് മുൻ വൈസ്‌ ചാൻസലർ ഡോ.എ.സുകുമാരൻ നായരെന്ന് പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശൻ.സമാനതകളില്ലാത്ത പ്രതിഭയായിരുന്നു സുകുമാരൻ നായരെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കെ.പി.സി.സി സംഘടിപ്പിച്ച സുകുമാരൻ നായർ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്‌കൂൾ അദ്ധ്യാപകനായി തുടങ്ങി വൈസ്‌ ചാൻസലർ പദവിവരെ എത്തിയ സുകുമാരൻ നായർ കേരളീയ വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ അമൂല്യമായ സംഭാവനകൾ നൽകിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അദ്ധ്യക്ഷത വഹിച്ചു. എൻ. പീതാംബരക്കുറുപ്പ്‌, ഡോ. ജാൻസി ജയിംസ്‌, പ്രൊഫ. കാട്ടൂർ നാരായണപിള്ള, ഡോ. എം.ആർ. തമ്പാൻ, ആർ.എസ്‌. ശശികുമാർ, വിനോദ്‌ സെൻ, ഡോ. വേണു മോഹൻ, അച്ചുത്‌ ശങ്കർ എസ്‌. നായർ, ജയിംസ്‌ ജോസഫ്‌, കൈമനം പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.