youth-congress

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് നൈറ്റ് മാർച്ച് നടത്തും. ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിലാണ് രാത്രി 8ന് മാർച്ച് നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചു.
രാഹുലിന്റെ ചികിത്സ സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കും. ഗോവിന്ദൻ മാസ്റ്ററാണോ അതോ മോൺസ്റ്ററാണോ എന്നറിയില്ല. വിഷയത്തിൽ ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരും. കോട്ടയം, കണ്ണൂർ ജില്ലകളിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.