തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്രിസ്‌മസ് - പുതുവത്സരാഘോഷംമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 150 ഭിന്നശേഷി കുട്ടികൾക്ക് ക്രിസ്‌മസ് - ന്യൂഇയർ കിറ്റ്, വീൽചെയർ, വസ്ത്രങ്ങൾ,​ മെഡിക്കൽ കിറ്റ്,​ ചികിത്സാസഹായം എന്നിവ വിതരണം ചെയ്തു.ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര അദ്ധ്യക്ഷയായി. ജി.എസ്‌.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എം.എം.ഹസൻ,​ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,​ ഡോ.എം.എസ്. ഫൈസൽ ഖാൻ,​ പ്രൊഫ.കെ.ഓമനക്കുട്ടി,സംവിധായകൻ വിജി തമ്പി,​ അഡ്വ. ഷാനിബ ബീഗം,​ സ്വാമി അശ്വതി തിരുനാൾ,​ എംഎം.സഫർ,​ ബഷീർ കലാപ്രേമി,​ഡോ.പി.സി.അച്ചൻകുഞ്ഞ്,​ ബി.എസ്.ബാലചന്ദ്രൻ,​ വിനയചന്ദ്രൻ നായർ,​ഡോ.ജയകുമാർ,​സുൽഫി ഷഹീദ്,​ ഡോ.ശ്രീദേവി,​ ട്രസ്റ്റ് പ്രസിഡന്റ് ശ്രീലേഖ സജികുമാർ,​ ട്രഷറർ സംഗീത ജയകുമാർ എന്നിവർ പങ്കെടുത്തു.