robotic

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സർജറി യൂണിറ്റ് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർ.സി.സിയിൽ പ്രവർത്തനമാരംഭിക്കുന്നു. ഇതോടെ സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് ഇത് പുതിയ വഴിത്തിരിവാകും.

ഇതുകൂടാതെ ആർ.സി.സിയിൽ സജ്ജമായ ഹൈപെക് ചികിത്സാസംവിധാനം,പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്,ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും.

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആർ.സി.സിയിൽ റോബോട്ടിക് സർജറി സംവിധാനത്തിന് 60 കോടി അനുവദിച്ചത്. ശസ്ത്രക്രിയാവേളയിൽ കാൻസർ ബാധിത ഭാഗത്ത് കീമോതെറാപ്പി നൽകാൻ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് (ഹൈപ്പർ തെർമിക് ഇൻട്രാ പെരിറ്റോണിയൽ കീമോതെറാപ്പി) ചികിത്സാ സംവിധാനവും ആർ.സി.സിയിൽ സജ്ജമായി. രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക് ഒരുക്കിയത്.

റോബോട്ടിക് സർജറിയുടെ നേട്ടം

രോഗിയുടെ വേദന കുറയും

വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം

ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം കുറയ്ക്കാം