തിരുവനന്തപുരം: ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് സ്റ്റാഫ് ആൻഡ് എക്സിക്യൂട്ടീവ് വെൽഫെയർ അസോസിയേഷന്റെ പൊതുയോഗം പ്രസിഡന്റ് ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി വേലായുധൻ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ഹരിദാസ്,ട്രഷറർ ഗോപകുമാർ,കമ്മിറ്റി അംഗങ്ങളായ ക്ളമെന്റ് എ.ബി. മൈക്കിൾ, ശ്രീകുമാർ, നിതിൻ, മോഹനകുമാർ, അമൽബാബു എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ശിവകുമാർ നന്ദി പറഞ്ഞു.