തിരുവനന്തപുരം: എസ്.എൻ.ഡി.പി പേരൂർക്കട 615ാം ശാഖയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 4 മുതൽ കുടുംബ സംഗമവും വാർദ്ധക്യ പെൻഷൻ വിതരണവും നടക്കുമെന്ന് ശാഖാ സെക്രട്ടറി എൻ.ബിനു അറിയിച്ചു. പൊതുസമ്മേളനം യൂണിയൻ വൈസ് പ്രസി‌ഡന്റ് എം.കെ.ദേവരാജ് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എസ്.മോഹനൻ അദ്ധ്യക്ഷത വഹിക്കും.ശാഖയുടെ കലണ്ടർ യൂണിയൻ കൗൺസിലർ ആർ.​സോമസുന്ദരം വിതരണം ചെയ്യും.രക്ഷാധികാരി അഖിലം മധുസൂദനൻ,​വൈസ് പ്രസിഡന്റ് കുന്നുംപുറം പി.ജയൻ,​വനിതാസംഘം പ്രസിഡന്റ് ലീലാമ്മ,​ യൂത്ത് മൂവ്മെന്റ് ശാഖാ സെക്രട്ടറി രാഗേഷ്,​ ശാഖാ ജോയിന്റ് സെക്രട്ടറി സി.അനിൽകുമാർ,​അസി.സെക്രട്ടറി രവീന്ദ്രൻ,​പുഷ്പാംഗദൻ,​ദൗലത് ഷാ,​ദിനേശൻ,​സന്തോഷ്,​ അജയഘോഷ്,​ശോഭനാ രാജശേഖരൻ,​സുനന്ദ,​ജ്യോതീന്ദ്രൻ തമ്പി തുടങ്ങിയവർ പങ്കെടുക്കും.