
പത്തനംതിട്ട:കുളനട കുളനാട് തെക്കേമണ്ണിൽ ഹൗസിൽ അഡ്വക്കേറ്റ്.ടി.കെ.തങ്കച്ചൻ(73) നിര്യാതനായി. പരുമല സെന്റ്.ഗ്രിഗോറിയസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും അഡ്വൈസറും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റും അടൂർ ബാർ അസോസിയേഷനിലെ അഭിഭാഷകനുമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.
മുംബൈയിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ച തങ്കച്ചൻ പിന്നീട് തിരുവനന്തപുരം തന്റെ പ്രവർത്തന മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്റെ സെക്രട്ടറി, പ്രസിഡന്റ്, ഭാരവാഹി എന്നിങ്ങനെ വിവിധ തലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ മുന്‍കൈയിൽ രൂപം കൊണ്ട പെൻഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ നിസ്തുലമായ പ്രവർത്തനം കാഴ്ച്ച വച്ചിട്ടുണ്ട്. ഭാര്യ: എൽസി തങ്കച്ചൻ. മക്കൾ: റോസ് മേരി, ലീന സൂസൻ, ദീപ്തി അന്ന, മരുമക്കൾ: വർഗീസ് കെ.ജോർജ്ജ്, സതീഷ് വി ഡാനിയേൽ, ഡോ. രവീഷ് മാത്യു.