
തിരുവനന്തപുരം: കേരള സംസ്ഥാന സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സർക്കാരിനെതിരെ പ്രതിഷേധ റാലിയുമായി പെൻഷൻകാർ. ഫെബ്രുവരി 5ന് തിരുവനന്തപുരത്താണ് റാലി സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ.കുറുപ്പ് പറഞ്ഞു.
ഫെബ്രുവരി 5,6,7 തീയതികളിൽ ആർ.ഡി.ആർ ഒാഡിറ്റോറിയത്തിലാണ് സമ്മേളനം.സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രസിഡന്റ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.ട്രഷറർ ആർ. രാജൻ കുരുക്കൾ,സംസ്ഥാന സെക്രട്ടറി വി.ബാലകൃഷ്ണൻ,ജനറൽ കൺവീനർ മറുകിൽ ശശി,കൺവീനർ എസ്.വി.ഗോപകുമാർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ജി. പരമേശ്വരൻ നായർ,വൈസ് പ്രസിഡന്റുമാരായ നദീറാ സുരേഷ്, ബാബു രാജേന്ദ്രൻ നായർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ കോട്ടാത്തല മോഹനൻ, ജെ.രാജേന്ദ്രകുമാർ, പാറശാല സുകുമാരൻ നായർ, തെങ്ങിൻകോട് ശശി, ബി. ബാബുരാജ്, സി.കെ. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി. റസൽ, നെയ്യാറ്റിൻകര മുരളി, കുന്നുപുറം വാഹിദ്, കെ. ഗോപിനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.