d

തിരുവനന്തപുരം; ലോകത്തെവിടെയും മലയാളികൾക്ക് മികച്ച വേതനമുള്ള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നോർക്ക റൂട്ട്സിന്റെ ജനറിക് പ്രീഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദേശ റിക്രൂട്ട്‌മെന്റിലെ തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായാണ് ഗവൺമെന്റ് ടു ഗവൺമെന്റ് റിക്രൂട്ട്‌മെന്റ് കരാറുകൾക്ക് സർക്കാർ പ്രാധാന്യം നൽകുന്നത്. ഈ മാതൃകയാണിപ്പോൾ മറ്റ് സംസ്ഥാനങ്ങൾ പിന്തുടരുന്നതെന്നും നോർക്ക റൂട്ട്സിനെ അഭിനന്ദിച്ച് പി. രാജീവ് പറഞ്ഞു. നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വനിതാവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി, ജോയിന്റ് ഡയറക്ടർ ഒഫ് നഴ്സിംഗ് എഡൂക്കേഷൻ ഡോ. സലീന ഷാ, നോർക്ക റൂട്ട്സ് പ്രോജക്ട്സ് മാനേജർ സുഷമഭായി എന്നിവരും പങ്കെടുത്തു. നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി സ്വാഗതം പറഞ്ഞു. റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ എംപാനൽഡ് ട്രയിനർമാരായ ജിജോയ് ജോസഫ്, അനസ് അൻവർ ബാബു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.