തിരുവനന്തപുരം: ഫാ.തോമസ് ഫെലിക്സ് മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പകർന്നു നൽകിയത് ദൈവസ്‌നേഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുറിഞ്ഞപാലത്ത് പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിറ്റാർഡേഷൻ(സി.ഐ.എം.ആർ) സ്ഥാപകൻ ഫാ.തോമസ് ഫെലിക്സിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എളിമയും ദയയും സഹാനുഭൂതിയും എന്നും ഫാ.തോമസ് ഫെലിക്സ് മനസിൽ സൂക്ഷിച്ചു. മുൻപ് തന്നെ ഫാ.തോമസ് ഫെലിക്സ് ഈ സ്ഥാപനത്തിലേക്കു ക്ഷണിച്ച ഓർമകളും അദ്ദേഹം പങ്കുവച്ചു.

എ.കെ.എ.എം.ആർ പ്രസിഡന്റ് ഫാ.തോമസ് ചെങ്ങനാരിപ്പറമ്പിൽ ‌സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷ്ണർ എസ്.എച്ച്.പഞ്ചാപകേശൻ, എസ്.ബി.ഐ കേരള ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ, എം.എസ്.ടി ഡയറക്ടർ ജനറൽ റവ.ഡോ.വിൻസെന്റ് കടലിക്കാട്ടിൽ പുത്തൻപുര, സി.ഐ.എം.ആർ എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ എലൈസ് മേരി എന്നിവർ സംസാരിച്ചു.