തിരുവനന്തപുരം : ശ്രീവിശ്വസംസ്‌കാര വേദി വാർഷിക സമ്മേളനം കുളത്തൂർ കോലത്തുകര ക്ഷേത്ര ഹാളിൽ നടക്കും.ഞായറാഴ്ച രാവിലെ 9ന് സമാജം പ്രസിഡന്റ് ജി.ശിവദാസൻ ഭദ്രദീപം തെളിക്കും.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഡോ.നീലലോഹിത ദാസൻ നാടാർ അദ്ധ്യക്ഷത വഹിക്കും.സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. കുളത്തൂർ വാർഡ് കൗൺസിലർ നാജ, പ്രൊഫ.എസ്.ശിശുപാലൻ,നെടുംകുന്നം ഗോപാലകൃഷ്ണൻ, വത്സല തമ്പാൻ, രാധാകൃഷ്ണൻ ആലുംമൂട്ടിൽ, ഡോ.ഷാജി പ്രഭാകരൻ, കെ.സുദർശനൻ കെ.പി.ശങ്കരദാസ്, ഡ‌ോ.എം. ശാർങ്‌ഗധരൻ, ഡോ.പ്രതിഭ പി.ആർ, പ്രൊഫ.എം.ചന്ദ്രബാബു, അയിലം ഉണ്ണികൃഷ്ണൻ, സനൽകുമാർ കടകംപള്ളി എന്നിവർ സംസാരിക്കും.

വൈകിട്ട് 4.30ന് വാർഷിക സമ്മേളനവും പുരസ്‌കാര സമർപ്പണവും. വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ഡോ.ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. പുനലൂർ സോമരാജൻ മുഖ്യാഥിതിയാകും. വെബ്സൈറ്റ് പ്രകാശനം മുൻമന്ത്രി സി.ദിവാകരൻ നിർവഹിക്കും.രാജേന്ദ്ര ബാബു,രാജീവ്.ആർ,കെ.പി.അനിൽ ദേവ്, എസ്.സതീഷ്ബാബു,ഡോ.കെ.പ്രസന്നകുമാർ,പി.വിശ്വനാഥൻ,രാജലക്ഷ്മി അജയൻ എന്നിവരെ ആദരിക്കും. കോലത്തുകര ക്ഷേത്രം പ്രസിഡന്റ് എ.ശിവദാസൻ,കൗൺസിലർ മേടയിൽ വിക്രമൻ,എസ്.എൻ.ഡി.പി യോഗം വട്ടിയൂർക്കാവ് യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, ചേങ്കോട്ടുകോണം സുരേന്ദ്രൻ, എസ്.ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.