utsavam

ചിറയിൻകീഴ്: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിലെ 103-ാം പ്രതിഷ്ഠാ വാർഷികവും മകരം ഉത്രം മഹോത്സവവും സമൂഹ പൊങ്കാല, ഘോഷയാത്ര എന്നിവയോടെ സമാപിച്ചു. ക്ഷേത്രത്തിലെ ഭുവനേശ്വരി നടയിൽ നടന്ന സമൂഹ പൊങ്കാലയ്ക്ക് ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ അഗ്നിപടർന്നു.സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര തലമുക്ക് ആറാട്ട് കടവിൽ നിന്ന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടുകൂടി ബാവ കോളനി, ആറാട്ടുമുക്ക്, മണ്ണതൊടി, ബേക്കറി ജംഗ്ഷൻ, പനച്ചമൂട്, ചിറയ്ക്കോണം, മുളമൂട്, നെല്ലിമൂട്, ഹനുമാൻമുക്ക് വഴി ഇടവിളാകം ഗുരുമന്ദിരം, മുത്തുമാരിയമ്മ ക്ഷേത്രം,വരിക്ക്മുക്ക് വഴി,തോപ്പുമുക്ക് തിരിഞ്ഞ് ക്ഷേത്ര സന്നിധിയിൽ അവസാനിച്ചു. രാത്രി നടന്ന തൃക്കൊടിയിറക്ക്,ആകാശകാഴ്ച എന്നിവയോടെ സമാപിച്ചു.ക്ഷേത്ര പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി എസ്.വൽസൻ, ഉത്സവ കൺവീനർ സുകു, ശാഖ പ്രസിഡന്റ് അശോകൻ, സെക്രട്ടറി സുരേഷ് കോട്ടറക്കരി, രക്ഷാധികാരി രാജു ആരാമം, ട്രഷറർ ബാബു, ലാൽ ഇടവിളാകം, കെ.പി ലൈല, ഗിരീശ്വരി, ഓമന വിജയൻ, ഓമന തുടങ്ങിയവർ പങ്കെടുത്തു.