ഉള്ളൂർ: മേജർ ഉള്ളൂർ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി 26ന് നടക്കും. രാവിലെ ഗൗരീശപട്ടം മഹാദേവർ ക്ഷേത്രത്തിൽനിന്നാരംഭിക്കുന്ന കാവടി ഘോഷയാത്ര ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കാവടിയോടനുബന്ധിച്ച് കാപ്പുകെട്ട് 20ന് രാവിലെ 7.30 മണിക്ക് വിവിധ ക്ഷേത്രാചാരങ്ങളോടൊപ്പം നടക്കും. കാവടി ഘോഷയാത്രയുടെ പേരിൽ പണപ്പിരിവ് നടത്താൻ ബുക്കിംഗ് സെന്റർ അല്ലാതെ മറ്റു വ്യക്തികളെ ഏൽപ്പിച്ചിട്ടില്ലെന്നും കാവടി ബുക്ക് ചെയ്യുന്ന ഭക്തർ ക്ഷേത്ര ഉപദേശകസമിതി മുഖേന മാത്രം ബുക്ക് ചെയ്യണം. ക്ഷേത്രോപദേശകസമിതി നടത്തുന്ന കാവടി ഘോഷയാത്രയോടൊപ്പം മറ്റു വ്യക്തികൾ നടത്തുന്ന കാവടികൾ കൂടെ വരാൻ അനുവദിക്കുന്നതല്ല. ഇത്തരം നടപടികൾക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ചിത്ര ഷാജി, സെക്രട്ടറി സനൽ കെ.ആർ എന്നിവർ അറിയിച്ചു.