adharam

തിരുവനന്തപുരം : ആധാരമെഴുത്ത് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡോക്കുമെന്റ് റ്റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി. യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പലതയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ആനയറ ആർ.കെ. ജയൻ,ജനറൽ സെക്രട്ടറി കോതമംഗലം എ.വി.രാജേഷ്, ജില്ലാ പ്രസിഡന്റ് മല്ലിയിടം ബി.എസ്. രാജേന്ദ്രൻ, സെക്രട്ടറി നേമം ആർ.എസ്.കൃഷ്ണകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആധാരം എഴുത്ത് ലൈസൻസ് പരീക്ഷ എത്രയുംവേഗം നടപ്പാക്കുക, 15 വർഷമായി നടപ്പാക്കാത്ത ആധാരമെഴുത്ത് ഫീസ് കാലാനുസൃതമായി വർദ്ധിപ്പിക്കുക, ഫയലിംഗ് ഷീറ്റ് നിലനിറുത്തുക, പത്ത് വർഷം പ്രവർത്തന പരിചയമുള്ള കൈപ്പട ലൈസൻസികൾക്ക് തയ്യാറാക്കൽ ലൈസൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.