വിഴിഞ്ഞം: ചൊവ്വര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കോട്ടുകാൽ കവികൾ സാംസ്‌കാരിക വേദി സംഘടിപ്പിച്ച കാവ്യ സന്ധ്യ മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.എ.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.കോട്ടുകാൽ കവികൾ സാംസ്‌കാരികവേദി പ്രസിഡന്റ് ശ്യാമപ്രസാദ് എസ്.കോട്ടുകാൽ,വേദി സെക്രട്ടറി വിജേഷ് ആഴിമല,രാജേന്ദ്രൻ നെല്ലിമൂട്,ജാനു കാഞ്ഞിരംകുളം,കോട്ടുകാൽ സത്യൻ,രശ്മി പ്രദീപ് എന്നിവർ കവിത ചൊല്ലി.