തിരുവനന്തപുരം: ജനങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സർക്കാരാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരള ലോക്കൽ സെൽഫ് ഗവ. എംപ്ലോയീസ് ഓർഗനൈസേഷന്റെ(കെ.എൽ.ഇ.ഒ) നേതൃത്വത്തിൽ തദ്ദേശ പൊതുസർവീസിലെ
അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയ അശാസ്ത്രീയമായ ഏകീകരണം തള്ളിക്കളയണം. മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. സ്വകാര്യ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം പിരിച്ച് നൽകുന്ന ഏജൻസി മാത്രമായി സർക്കാർ മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കെ.എൽ.ഇ.ഒ സംസ്ഥാന പ്രസിഡന്റ് നൈറ്റോ ബേബി അരീയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ.കെ.സ്റ്റീഫൻ,മുൻ എം.എൽ.എമാരായ കെ.ശബരീനാഥൻ, ടി.ശരത് ചന്ദ്രപ്രസാദ്,ചീഫ് അഡ്വൈസർ വി.എം.അബ്ദുള്ള, വർക്കിംഗ് പ്രസിഡന്റ എസ്.കരുണാകരൻ, ഓർഗനൈസിംഗ് സെക്രട്ടറി ജയകൃഷ്ണൻ ചുങ്കത്ത്,വൈസ് പ്രസിഡന്റുമാരായ എസ്.അജിത് കുമാർ, ജയിൻ വർഗീസ്, ആർ.രാജേഷ്, എം.മജീദ്, സംസ്ഥാന സെക്രട്ടറിമാരായ പി.സി.വിൽസൻ, അജീഷ് ഖാൻ,
കെ.ആർ.സുജിത്,ജ്യോതികുമാർ,എ.വി.പ്രശാന്ത് തുങ്ങിയവർ പങ്കെടുത്തു.