
തിരുവനന്തപുരം : ഭാരതീയ വിദ്യാഭവന്റെ ബംഗളുരു, തിരുവനന്തപുരം കേന്ദ്രങ്ങളും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി മൺവിള ഭാരതീയ വിദ്യാഭവനിൽ നടത്തിവന്ന പഞ്ചഭൂത സാംസ്‌ക്കാരികോത്സവം സമാപിച്ചു.
ഇൻഫോസിസ് ഫൗണ്ടേഷന്റെ സീനിയർ പ്രോഗ്രാം മാനേജർ ഷിബിൽ ജോസ് ഉദ്ഘാടനം ചെയ്തു.ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രത്തിന്റെ ചെയർമാൻ ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശ്രീനിവാസൻ, ഡയറക്ടർ ഡോ.ജി.എൽ. മുരളീധരൻ, വൈസ് ചെയർപേഴ്സൺ ഡോ.പുഷ്പ ആർ.മേനോൻ, ട്രഷറർ സി.എ.ആർ. ശ്രീധർ, ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. വൈക്കം വേണുഗോപാൽ, നാഗലക്ഷ്മി കെ. റാവു,എ.കെ.നായർ, ബി.വി.ബി മൺവിള പ്രിൻസിപ്പൽ രാധാ വിശ്വകുമാർ, കൊടുങ്ങാനൂർ പ്രിൻസിപ്പൽ സുനിൽ ചാക്കോ, ജേർണലിസം കോളേജ് പ്രിൻസിപ്പൽ പ്രസാദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.