ബാലരാമപുരം: ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർത്ഥാടന ദൈവാലയ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധന,​6ന് പൂർവ്വികാനുസ്മരണ ദിവ്യബലിയിൽ ഇടവക വികാരി ഫാ.വിക്ടർ എവരിസ്റ്റസ് മുഖ്യകാർമ്മികനാവും.5.15ന് തിരുനാൾ പ്രഘോഷണ പ്രയാണം നിത്യസഹായമാതാ കുരിശടിയിൽ നിന്നും,​ തുടർന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന,​ 6ന് ഇടവക വികാരി ഫാ.വിക്ടർ എവരിസ്റ്റസ് തിരുനാൾ കൊടിയേറ്റ് നിർവഹിക്കും.6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ ഫാ.ആന്റോ ഡിക്സൺ മുഖ്യകാർമ്മികനാവും.ഡോ.എ.ആർ ജോൺ വചനവിചിന്തനത്തിന് നേത്യത്വം നൽകും. 13ന് വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ മൈലമൂട് ഇടവകവികാരി ഫാ.സജിൻ തോമസ് മുഖ്യകാർമ്മികനാവും.ഫാ.ജോണി പുത്തൻവീട്ടിൽ ഐ.വി.ഡി വചനചിന്തനത്തിന് നേത്യത്വം നൽകും. 14ന് രാവിലെ 11ന് പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിൽ റവ.ഡോ.റോസ് ബാബു മുഖ്യകാർമ്മികനാവും.വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത ചാൻസലർ ഫാ.ജോസ് റാഫേൽ മുഖ്യകാർമ്മികനാവും.പുല്ലുവിള ഇടവക വികാരി ഫാ.ആന്റണി എസ്.ബി വചനവിചിന്തനത്തിന് നേത്യത്വം നൽകും. 15ന് വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ മുള്ളുവിള സഹവികാരി ഫാ.വിപിൻരാജ് മുഖ്യകാർമ്മികനാവും.കമുകിൻകോട് ഇടവക വികാരി ഫാ.സജി തോമസ് വചനവിചിന്തനത്തിന് നേത്യത്വം നൽകും. 16ന് രാവിലെ 9ന് നിംസ് മെഡിസിറ്റിയുടെ മെഡിക്കൽ ക്യാമ്പ്,​വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ ആറ്റുപുറം ഇടവക വികാരി ഫാ.ലിജോ ഫ്രാൻസിസ് മുഖ്യകാർമ്മികനാവും. 17ന് വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ തുണ്ടത്തിൽ ഇടവക വികാരി ഫാ.ജറാൾഡ് ഡി മുഖ്യകാർമ്മികനാവും. കാട്ടാക്കട ഫൊറോന വികാരി ഫാ.ജോസഫ് അഗസ്റ്റിൻ വചനവിചിന്തനത്തിന് നേത്യത്വം നൽകും. 18ന് വൈകിട്ട് 6.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഡോ.ക്രിസ്തുദാസ് രാജപ്പൻ മുഖ്യകാർമ്മികനാവും.19ന് രാവിലെ 11ന് ആഘോഷമായ സമൂഹദിവ്യബലിയിൽ റവ.മോൺ.വി.പി ജോസ് മുഖ്യകാർമ്മികനാവും.ലോഗോസ് പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.കിരൺ രാജ് ഡി.പി വചനവിചിന്തനത്തിന് നേത്യത്വം നൽകും.വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലിയിൽ ലൂർദ് പുരം ഇടവക വികാരി ഫാ.പ്രദീപ് ജോസഫ് മുഖ്യകാർമ്മികനാവും,​കോവളം ഫൊറോന വികാരി വെരി.റവ.മോൺ.ഡോ.നിക്കോളാസ് താർസിയുസ് വചനവിചിന്തനത്തിന് നേത്യത്വം നൽകും. 20ന് രാവിലെ 11ന് ആഘോഷമായ സമൂഹദിവ്യബലിയിൽ റവ.ഫാ.അനിൽകുമാർ എസ്.എം മുഖ്യകാർമ്മികനാവും,​ഫാ.വിജിൻ എസ് ആഞ്ചലോസ് വചനവിചിന്തനത്തിന് നേത്യത്വം നൽകും.വൈകിട്ട് 6.15ന് ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥനയിൽ റവ.ഡോ.ക്രിസ്തുദാസ് തോംസൺ മുഖ്യകാർമ്മികനാവും,​ബാലരാമപുരം ഫൊറോന വികാരി റവ.ഡോ.രാജദാസ്.ജി വചനവിചിന്തനത്തിന് നേത്യത്വം നൽകും,​തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണം,​8.30ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം. തിരുനാൾദിനമായ 21ന് രാവിലെ 7ന് സമൂഹദിവ്യബലിയിൽ ഫാ.ബ്രൂണോ സേവ്യർ മുഖ്യകാർമ്മികനാവും,​9ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം,​11ന് ആഘോഷമായ സമൂഹദിവ്യബലിയിൽ പുതിയതുറ ഇടവക വികാരി ഡോ.ഗ്ലാഡിൻ അലക്സ് മുഖ്യകാർമ്മികനാവും,​ നെയ്യാറ്റിൻകര രൂപത കുടുംബ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.ജോസഫ് രാജേഷ് വചനവിചിന്തനത്തിന് നേത്യത്വം നൽകും.വൈകിട്ട് 6.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ മോസ്റ്റ്.റവ.ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികനാവും.