തിരുവനന്തപുരം: വൃത്തിഹീനമായി പ്രവർത്തിച്ച് മോശം ഭക്ഷണം വിതരണം ചെയ്ത ആശുപത്രി കാന്റീനുകൾ താത്കാലികമായി അടപ്പിച്ചു.ജനറൽ ആശുപത്രിയിലെയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേയും കാന്റീനുകൾക്കാണ് കോർപ്പറേഷന്റെ ആരോഗ്യം വിഭാഗം നോട്ടീസ് നൽകിയത്. ആശുപത്രിയിലെത്തുന്നവരുടെ പരാതിയെ തുടർന്ന് ഇരുസ്ഥലങ്ങളിലും ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു.രണ്ടിടത്തും ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും ഉൾപ്പെടെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് കണ്ടെത്തിയിരുന്നു. പോരായ്മകൾ പരിഹരിച്ച് പ്രവർത്തനം ആരംഭിക്കാനാണ് നിർദ്ദേശം.