കിളിമാനൂർ: തട്ടത്തുമല ചാറയം റോഡുപണി പുനരാരംഭിക്കാൻ തീരുമാനമായി.പഴയകുന്നുമ്മേൽ പഞ്ചായത്തിൽ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കരാറെടുത്ത കമ്പനി പ്രതിനിധികളുടേയും സംയുക്ത യോഗത്തിലാണ് ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങളാരംഭിച്ച് ഫെബ്രുവരി 15നകം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കുവാൻ തീരുമാനമായത്.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,പഞ്ചായത്തംഗങ്ങളായ പി.ഹരീഷ്,ശ്യാമനാഥ്,ഗിരിജകുമാരി,കെ.സുമ,പി.ഡബ്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അരവിന്ദ്,സുബോധ്,വിനോദ് അയ്യർ എന്നിവർ പങ്കെടുത്തു.