പാലോട്:നന്ദിയോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 26 മുതൽ 28 വരെ നടക്കുമെന്ന് ശാഖാ ഭാരവാഹികളായ ബി.എസ്.രമേശൻ,കെ.രാജീവൻ,വണക്കം ജയകുമാർ, സഹദേവപണിക്കർ എന്നിവർ അറിയിച്ചു. 26ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30ന് പ്രഭാത ഭക്ഷണം, 9ന് സമൂഹ പൊങ്കാല, 12ന് അന്നദാനം, വൈകിട്ട് 6.40ന് അലങ്കാര ദീപാരാധന, 7ന് പുഷ്പാഭിഷേകം, 8ന് കുട്ടി ഗാനമേള. 27ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 10ന് വിശേഷാൽ ആയില്യപൂജയും നാഗരൂട്ടും, വൈകിട്ട് 6.40ന് അലങ്കാര ദീപാരാധന, 7ന് പുഷ്പാഭിഷേകം. രാത്രി 8ന് ഗാനമേള, 28ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ 8ന് ഭാഗവത പാരായണം, 8.30ന് പ്രഭാത ഭക്ഷണം,12ന് അന്നദാനം,വൈകിട്ട് 4ന് കാവടി ഘോഷയാത്ര, പാലോട് ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്നും നിറപറയെടുപ്പ് ആരംഭിക്കും. കുശവൂർ ,ആശുപത്രി ജംഗ്ഷൻ, പ്ലാവറ, നന്ദിയോട് വഴി ക്ഷേത്രത്തിലെത്തി ചേരും. 6.40ന് അലങ്കാര ദീപാരാധന, 7ന് പുഷ്പാപാഭിഷേകം,രാത്രി 10ന് അഗ്നിക്കാവടി. ക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്ഠാ വാർഷികം മാർച്ച് 12ന് ക്ഷേത്രതന്ത്രി നാരായണൻ വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.