പൂവച്ചൽ:കെ.കരുണാകരൻ ഫൗണ്ടേഷൻ തിരുവനന്തപുരത്ത് നിർമ്മിക്കുന്ന കെ.കരുണാകരൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പൂവച്ചൽ മണ്ഡലം തല ധനശേഖരണ പരിപാടി പൂവച്ചൽ സീനത്ത് ടീച്ചറിൽ നിന്ന് ആദ്യ തുക ഏറ്റുവാങ്ങി ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ.ഉദയകുമാർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.രാജേന്ദ്രൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.ബി. അജിലാഷ്,രാഘവലാൽ,മുജീബ്,പി.ബാബു,അലി അക്ബർ,ഷീജ.എസ്,ജിജോ മോൻ,ഷീജ ബീഗം,പൊന്നെടുത്ത കുഴി സരസൻ,സീനത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.