ഉദിയൻകുളങ്ങര :പെരുങ്കടവിള പഞ്ചായത്തിലെ അരുവിപ്പുറം ആയയിൽ ആയുർവേദ ആശുപത്രിക്ക് ദേശീയ അംഗീകാരം . എൻ.എ. ബി. എച്ചിന്റെ എൻട്രി ലെവൽ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.രോഗികൾക്ക് വേണ്ടത്ര സൗകര്യം ഒരുക്കി നൽകിയതിനാണ് അംഗീകാരം.സ്ഥാപനത്തിൽ 30 ലക്ഷം രൂപ ചെലവിട്ട്പണിയുന്ന പഞ്ചകർമ്മ ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.കേരളീയ ചികിത്സാക്രമങ്ങളും പഞ്ചകർമ്മയും ലഭ്യമാക്കുന്നതിനുള്ള പദ്ധതി അനുവദിച്ചിട്ടുണ്ട്.ഇതിന്റ ഭാഗമായി മെഡിക്കൽ ഓഫീസർ,തെറാപ്പിസ്റ്റ്, മൾട്ടിപ്ളസ് വർക്കർ തസ്തികകളും അനുവദിച്ചിട്ടുണ്ട്.യോഗ ഇൻസ്ട്രക്ടറുടെ സേവനവുംആയുർ ഗ്രാമംപദ്ധതിയുടെ ജീവനക്കാരുടെ സേവനവുംഅധികമായി ഏർപ്പെടുത്തി.പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിടപ്പുരോഗിക്കുള്ള സാന്ത്വനചികിത്സാ സേവനവും നടന്നുവരുന്നു.കഴിഞ്ഞ രണ്ടു വർഷത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ അറിയിച്ചു