തിരുവനന്തപുരം : പാറശ്ശാല മുതൽ ഹരിപ്പാട് വരെയുള്ള ലയൺസ് ക്ളബുകളുടെ കൂട്ടായ്‌മയായ ഡിസ്‌ട്രിക്‌ട് 318 എ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 38-ാമത് സ്‌പെഷ്യൽ സ്‌പോർട്‌സ് നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ ലയൺ ബി. അജയ്യകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ ഒൻപത് മണിക്ക് എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് നാലിന് വിഴിഞ്ഞം പോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ ഉദ്‌ഘാടനം ചെയ്യും.
ഡിസ്‌ട്രിക്‌ട് ഗവർണർ ലയൺ ബി.അജയ്യകുമാർ അദ്ധ്യക്ഷത വഹിക്കും.ആൺ- പെൺ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 90 ഇനങ്ങളിലാണ് മത്സരങ്ങൾ. 650 കുട്ടികൾ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രത്യേക ഉപഹാരവും സമ്മാനിക്കും. സ്‌പെഷ്യൽ സ്‌പോർട്‌സ് ജനറൽ കൺവീനർ ലയൺ രാജേഷ് ജെ. നായർ, ഡിസ്ട്രിക്‌ട് ക്യാബിനറ്റ് സെക്രട്ടറി വി.എം പ്രദീപ്, സെക്രട്ടറി ലയൺ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.