ആറ്റിങ്ങൽ: കരിച്ചിയിൽ പാടിക്കവിളാകം ബാലഭദ്രാ ദേവീക്ഷേത്രത്തിൽ പണി പൂർത്തികരിച്ച സ്റ്റേജ്, ഓഫീസ്, പ്രദക്ഷിണവലയം എന്നിവയുടെ ഉദ്ഘാടനവും ഉത്സവവും 14 മുതൽ 21 വരെ നടക്കും. 14 ന് വൈകിട്ട് 6.30 ന് സ്റ്റേജ്, പ്രദക്ഷിണവലയം എന്നിവയുടെ ഉദ്ഘാടനം പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി നിർവഹിക്കും. ഡോ: ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തും.ഗിരീഷ് പുലിയൂർ, കെ. രാഹുൽ എന്നിവർ സംസാരിക്കും. ചടങ്ങിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.രാത്രി 8ന് ഗാനമേള,15ന് വൈകിട്ട്. 4.30 ന് കൊടിയേറ്റ് .6.50 ന് കാപ്പ് കെട്ടി കുടിയിരുത്ത്. 16, 17 പതിവ് ക്ഷേത്ര ചടങ്ങ്,18ന് രാവിലെ 9 ന് സമൂഹ പൊങ്കാല. രാത്രി 7 ന് സർഗ്ഗ സന്ധ്യ. 19 ന് രാവിലെ 11 മുതൽ അന്നദാന സദ്യ വൈകിട്ട് 6.45 ന് സോപാന സംഗീതം. 20 ന് വൈകിട്ട് 6.45 ന് കഥാപ്രസംഗം 21 ന് രാവിലെ 7.15 ന് പറയ് ക്കെഴുന്നള്ളത്ത്.വൈകിട്ട് 5 ന് താലപ്പൊലിയും വിളക്കും . 6.30 ന് കരോക്ക ഗാനമേള രാത്രി 9 ന് നാടകം.