തിരുവനന്തപുരം: കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ 161 - മത് ജയന്തി ആഘോഷിച്ചു. ഹിന്ദു മിഷൻ പ്രസിഡന്റ് കെ.രാമൻ പിള്ള, ചരിത്രകാരൻ ഡോ.ടി.പി. ശങ്കരൻകുട്ടി നായർ,ജനറൽ സെക്രട്ടറി ആറന്മുള ശശി,വൈസ് പ്രസിഡന്റ് പി.അശോക് കുമാർ,ട്രഷറർ പി.ജയദേവൻ നായർ തുടങ്ങിയവർ കവടിയാർ വിവേകാനന്ദ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് നടന്ന സമ്മേളനം കെ.രാമൻപിള്ള ഉദ്‌ഘാടനം ചെയ്തു.