
നെടുമങ്ങാട്:കരുപ്പൂര് ഗവൺമെന്റ് ഹൈസ്‌കൂളിൽ ഓപ്പൺ ലൈബ്രറി സജ്ജമാക്കി നെടുമങ്ങാട് ഗവ.കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ.എൻ.എസ്.എസ് യൂണിറ്റിന്റെ 'കാഴ്ച 2023' വാർഷിക സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് സമാഹരിച്ച എഴുന്നൂറോളം പുസ്തകങ്ങളാണ് ഓപ്പൺ ലൈബ്രറിക്ക് വേണ്ടി നൽകിയത്.സ്‌കൂൾ പി.ടി.എയും പുസ്തകങ്ങൾ സമാഹരിച്ചു നൽകി.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു.എഴുത്തുകാരൻ പി.കെ സുധി മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പ്രമോദ് പി.കെ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ഷീലാകുമാരി.എൽ, ഹെഡ്മിസ്ട്രസ് ബീന.കെ, മദർ പി.ടി.എ പ്രസിഡന്റ് വിജി.എച്ച്. നായർ, ഹേമചന്ദ്രൻ, അനീഷ്. ആർ, ഡോ. ലക്ഷ്മി.എസ്, ഡോ.സൂസന്ന.പി.ദാസ്, ആരോമൽ കൃഷ്ണ.എ.ഡി,ജ്യോതിക.എസ് തുടങ്ങിയവർ പങ്കെടുത്തു.