
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ഗ്രാമസഭ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു,കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ കവിതാസന്തോഷ്, പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബി.ഡി.ഒ സ്റ്റാർലി. ഒ .എസ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രകാശ്, മുദാക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .എസ് ശ്രീജ ,ബ്ലോക്ക് മെമ്പർമാരായ പി. മോഹനൻ , രാധിക പ്രദീപ്, ജയശ്രീരാമൻ,പി.അജിത,പി.കരുണാകരൻനായർ,ജി. ശ്രീകല,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ദീപാറാണി,എം.അബ്ദുൽവാഹിദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ,നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.