
തിരുവനന്തപുരം : നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ സായിഗ്രാമത്തിലെ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിച്ചു.വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പി.ഐ .ബി അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിചാമി അദ്ധ്യക്ഷത വഹിച്ചു.നെഹ്രു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ,കേന്ദ്ര സർവകലാശാല മുൻ രജിസ്റ്റാർ ഡോ.എ.രാധാകൃഷ്ണൻ നായർ, സായിഗ്രാമം സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ നായർ,സായിഗ്രാമം സോഷ്യൽ ടൂറിസം ഡയറക്ടർ ഡോ.ബി.വിജയകുമാർ,ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.സുമേഷ് ഗോപിനാഥ്, പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു.