തിരുവനന്തപുരം: മയക്കുമരുന്നിൽ നിന്ന് വിദ്യാർത്ഥികളെ മുക്തരാക്കാൻ, സർക്കാർ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദേശീയ യുവജന ദിനാഘോഷം യൂണിവേഴ്സിറ്റി കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റായ പ്രവണതകൾ തടയാനാവുന്ന വിദ്യാർത്ഥി, യുവജനകൂട്ടായ്മകൾ വളരണം. യുവജനങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന യുവജന കമ്മിഷൻ ബോർഡും കമ്മിഷനും കാര്യക്ഷമമായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന യുവജന കമ്മിഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ഇ.എം.എസ് മെമ്മോറിയിൽ സംസ്ഥാലതല പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ശ്രുതി എമ്മിന് (മലപ്പുറം) മന്ത്രി പുരസ്‌കാരം നൽകി. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ, സെക്രട്ടറി ഡാർളി ജോസഫ്, അംഗങ്ങളായ വി.എ.വിനീഷ്, വി.വിനിൽ, ജില്ലാ കോ- ഓർഡിനേറ്റർ അമൽ തുടങ്ങിയവർ സംസാരിച്ചു.